കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ മുടങ്ങിയ നിർമ്മാണ പ്രവൃത്തി ഉടൻ പുനരാരംഭിക്കും: ജനറൽ മാനേജർ
കൊയിലാണ്ടി, നിർമ്മാണം മുടങ്ങി കിടക്കുന്ന കൊയിലാണ്ടി റെയിൽവെ സ്റ്റേഷന്റെ നിർമ്മാണ പ്രവർത്തി ഉടൻ
പുനരാരംഭിക്കുമെന്ന് റെയിൽവെ ജനറൽ മാനേജർ വസിഷ്ഠ ജോഹ്റി അറിയിച്ചു. വാർഷികപരിശോധനയുടെ ഭാഗമായി വടകരയിലെത്തിയതായിരുന്നു അദ്ദേഹം ഒരു കോടി 16 ലക്ഷം രൂപ ചിലവിലാണ് കെട്ടിടം നിർമ്മിക്കുന്നത്.
ബപ്പൻകാട് ഗേറ്റിലെ അടിപ്പാത നിർമ്മാണം മാർച്ചിൽ പൂർത്തീകരിക്കും.8 ലക്ഷം രൂപ ചിലവിൽ മൂന്ന് പ്ലാറ്റ്ഫോം ഷെൽട്ടർ കൂടി നിർമ്മിക്കുമെന്നും അദ്ധേഹം പറഞ്ഞു.
തിക്കോടി റെയിൽവെ സ്റ്റേഷനിൽ പ്ലാറ്റ്ഫോം ദീർഘിപ്പിക്കാൻ 32 ലക്ഷം രൂപയും, പ്ലാറ്റ്ഫോം ഷെൽട്ടർ പണിയാൻ 7 ലക്ഷം രൂപയും അനുവദിച്ചതായി അദ്ദേഹം അറിയിച്ചു. മംഗലാപുരം കോയമ്പത്തൂർ ഇന്റെർസിറ്റി, നേത്രാവതിക്ക് കൊയിലാണ്ടിയിലും, പരശുറാം എക്സ് പ്രസ്സിന് പയ്യോളിയിലും, സ്റ്റോപ്പ് അനുവദിക്കണമെന്ന് പാർലമെന്റ് അംഗം
മുല്ലപ്പള്ളി രാമചന്ദ്രൻ റെയിൽവെ മാനേജരോടാവശ്യപ്പെട്ടു. റെയിൽവെ ഡിവിഷനൽ മാനേജർ നരേഷ് ലാൽ അദ്ദേഹ
ത്തോടൊപ്പമുണ്ടായിരുന്നു.
മുല്ലപ്പള്ളി രാമചന്ദ്രൻ റെയിൽവെ മാനേജരോടാവശ്യപ്പെട്ടു. റെയിൽവെ ഡിവിഷനൽ മാനേജർ നരേഷ് ലാൽ അദ്ദേഹ
ത്തോടൊപ്പമുണ്ടായിരുന്നു.
