കൊയിലാണ്ടി മൽസ്യബന്ധന തുറമുഖം കേന്ദ്ര മന്ത്രി സന്ദർശിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി മൽസ്യബന്ധന തുറമുഖം കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രി സ്വാധിനി രഞ്ജൻ ജ്യോതി സന്ദർശിച്ചു. ഫിഷിംഗ് ഹാർബറിന്റെ ആധുനികവൽക്കരണത്തിന് സംസ്ഥാന സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
പണി പൂർത്തിയാകാത്ത ഫിഷിംഗ് ഹാർബറുകളെപ്പറ്റി പ്രധാനമന്ത്രിയെ വിവരം ധരിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ആധുനിക സംവിധാനങ്ങൾ തീരദേശ മേഖലയിൽ ഏർപ്പെടുത്താൻ ഭക്ഷ്യ സംസ്കരണ മന്ത്രാലയം പ്രതിജ്ഞാബന്ധമാണെന്ന് മന്ത്രി പറഞ്ഞു.

കൊയിലാണ്ടി മൽസ്യബന്ധന തുറമുഖത്തിന്റെ നിർമ്മാണം പൂർത്തിയാകാത്ത സാഹചര്യം കേന്ദ്ര സർക്കാരിൽ വിവരം ധരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ബി.എം.പി .എസ്. സംസ്ഥാന സംഘടനാ സെക്രട്ടറി കെ. പുരുഷോത്തമൻ , വി.കെ. ജയൻ, കെ.വി. സുരേഷ്, രജിനേഷ് ബാബു, മുരളീധർ ഗോപാൽ തുടങ്ങിയവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. ഹാർബറിലെത്തിയ മന്ത്രിയെ സ്ത്രീക ളടക്കമുള്ള മൽസ്യതൊഴിലാളികൾ ഹൃദ്യമായ സ്വീകരണമാണ് നൽകിയത്. പുതിയാപ്പ ഹാർബറും തീരദേശ മേഖലയിലെ ക്ഷേത്രങ്ങളും സന്ദർശിച്ചു.

