കൊയിലാണ്ടി മാർക്കറ്റിലേക്കുളള വഴി തടസപ്പെടുത്തിയതിൽ വ്യാപാരികളുടെ പ്രതിഷേധം

കൊയിലാണ്ടി: മാർക്കറ്റിലേക്ക് വാഹനം കടക്കുന്നത് മുന്നറിയിപ്പില്ലാതെ നിർത്തിയതിൽ പ്രതിഷേധിച്ച് വ്യാപാരി സംഘടനകൾ പ്രതിഷേധ സമരം നടത്തി. കഴിഞ്ഞ ആറ് മാസമായി കൊയിലാണ്ടി നഗരത്തിൽ സൗന്ദര്യ വൽക്കരണ പ്രവർത്തികൾ നടക്കുന്നതു കാരണം നഗരം രൂക്ഷമായ ഗതാഗത കുരുക്കിലാണ്. ഇപ്പോൾ മാർക്കറ്റ് ഭാഗത്താണ് ഓവ് ചാൽ പ്രവർത്തനം നടക്കുന്നത്. ഇത് കാരണമാണെത്രെ മാർക്കറ്റിലെക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത് ട്രാഫിക് പോലീസ് തടഞ്ഞത്.
പകരം പുതിയ ബസ് സ്റ്റാൻ്റ് വഴിയാണ് മാർക്കറ്റിലേക്ക് കയറാൻ സാധിക്കുകയുള്ളൂ. ഇത് വ്യാപാരികൾക്ക് ഏറെ പ്രയാസം അനുഭവപ്പെടും. തുടർന്ന് നഗരസഭാ ചെയർമാൻ, കൊയിലാണ്ടി സി.ഐ.യുമായി ബന്ധപ്പെട്ട് വാഹനം കയറുന്നതിനുള്ള നിരോധനം നീക്കുകയായിരുന്നു. പ്രതിഷേധ സമരത്തിന് വ്യാപാരി നേതാക്കളായ ടി.പി.ഇസ്മായിൽ, റിയാസ്, അബൂബക്കർ, എം.ശശീന്ദ്രൻ ,കെ.കെ.നിയാസ്, ജലീൽമൂസ്സ . റഷീദ് മനീഷ്. എ. വി. ശശി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം.

