കൊയിലാണ്ടി മാപ്പിള ഹയർസെക്കണ്ടറി സ്‌കൂൾ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി : എം. എൽ. എ. യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി ചിലവഴിച്ച് നിർമ്മിച്ച ഗവ: മാപ്പിള ഹയർസെക്കണ്ടറി സ്‌കൂളിന്റെ പുതിയ ബ്ലോക്കിന്റെ ഉദാഘാടനം എം.എൽ.എ. കെ. ദാസൻ നിർവ്വഹിച്ചു. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ അഭാവത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ അദ്ധ്യക്ഷതവഹിച്ചു.
പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ദിവ്യ ശെൽവരാജ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ. കെ. ഭാസ്‌ക്കരൻ, കൗൺസിലർമാരായ വി. പി. ഇബ്രാഹിംകുട്ടി, മാങ്ങോട്ടിൽ സുരേന്ദ്രൻ പ്രിൻസിപ്പാൾ അജിത, കബീർ തുടങ്ങിയവർ സംബന്ധിച്ചു.

