KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി മമ്മാസ് ഹോട്ടലിനെതിരെ നടക്കുന്ന വ്യാജ പ്രാചാരണത്തനെതിരെ പോലീസ് കേസെടുത്തു

കൊയിലാണ്ടി: കഴിഞ്ഞ 6 വർഷത്തോളമായി കൊയിലാണ്ടിയിൽ പ്രവർത്തിച്ചുവരുന്ന മമ്മാസ് കിച്ചൻ എന്ന ഭക്ഷണശാലക്കെതിരെ സോഷ്യൽ മീഡിയായിൽ വരുന്ന വ്യാജവാർത്തയിൽ കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്ന് മാസത്തോളമായി കൂറേക്കൂടി മെച്ചപ്പെട്ട സൗകര്യങ്ങൾക്കും അറ്റകുറ്റ പണികൾക്കും വേണ്ടി അടച്ചിട്ടതിന് ശേഷം സമീപ ദിവസം ഹോട്ടൽ തുറന്ന് പ്രവർത്തിക്കാനരിക്കെയാണ് വസ്തുതക്ക് നിരക്കാത്ത നിലയിൽ ഹോട്ടലിനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം അഴിച്ചുവിട്ടിരിക്കുന്നതെന്ന് മാനേജ്‌മെന്റ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

അസുഖം വിലകൊടുത്ത് വാങ്ങുമ്പോൾ…. കൊയിലാണ്ടി മമ്മാസ് കിച്ചൺ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കരുത്…? പ്രിയ്യപ്പെട്ട നാട്ടുകാരേ…. എന്ന് തുടങ്ങി ഹോട്ടലിന്റെ കിണറും കക്കൂസ് ടാങ്കും വെയ്സ്റ്റ് വാട്ടർ ടാങ്കും സ്ഥിതിചെയ്യുന്നത് ഒരു മീറ്റർ മാത്രം അകലത്തിലാണെന്നും അഴുക്ക് ചാലിൽ നിന്ന് വെള്ളം ഒലിച്ചിറങ്ങിയതിന്റെ ഭാഗമായി കിണറിലെ വെള്ളത്തിൽ പുഴുക്കൾ ഉള്ളതായും തട്ടിവിടുന്നു. വെള്ളം പരിശോധിച്ചപ്പോൾ 99 ശതമാനവും കക്കൂസ് മാലിന്യം കലർന്നിരിക്കുന്നതായെന്നും കണ്ടെത്തിയിരിക്കുന്നതെന്നുമാണ് പ്രധാന പ്രചാരണം.

ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ വെള്ളത്തിൽ കോളി ഫ്‌ളോർ ബാക്ടീരിയയുടെ അളവ് 100 ശതമാനമാണ് കാണിക്കുന്നത് എന്നാണ് മറ്റൊരു കണ്ടെത്തൽ. ഇത് പല മാരകമായ രോഗങ്ങൾക്കും കാരണമായേക്കുമെന്നും ഹോട്ടൽ അടച്ച് പൂട്ടണമെന്നുമാണ് അന്വേഷണ റിപ്പോർട്ട് എന്നും ഇവർ പ്രചരിപ്പിക്കുന്നു. ഈ വാർത്ത വാട്‌സപ്പിൽ പ്രചരിപ്പിക്കുകയും മറ്റുള്ള ഷെയർചെയ്ത് വൈറലാകുകയും ചെയ്തിരിക്കുന്ന അവസ്ഥയിലാണ് മാനേജേമെന്റ് വാർത്താ സമ്മേളനം നടത്താൻ തീരുമാനിച്ചത്.

Advertisements

മാനേജ്‌മെന്റ് പറയുന്നത്‌ ……
എന്നാൽ അടിസ്ഥാന രഹിതവും തെറ്റിദ്ധാരണ ജനകവുമായ നുണകൾ പ്രചരിപ്പിച്ച് സ്ഥാപനത്തെ കരിവാരിത്തേക്കാൻ ശ്രമിച്ചവർക്കെതിരെ കർശന നടപടി എടുക്കണമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. കഴിഞ്ഞ 3 മാസത്തോളമായി ഹോട്ടൽ അടച്ചിട്ട് വൻ തുക ചിലവിട്ട് പുതുക്കിപണിയുന്ന തിരക്കിലാണ് ഉടമകൾ. 18 വർഷമായി യു.എ.ഇ.യിൽ റസ്റ്റോറന്റ് രംഗത്ത് പരിചയസമ്പന്നരും വിദഗ്ദരുമായ സിറ്റി ബർഗർ ഗ്രൂപ്പാണ് മമ്മാസ് ഹോട്ടൽ അത്യാധുനിക സൗകര്യങ്ങളോടെ ഹൈജനിക് സംവിധനങ്ങളുമായി വീണ്ടും തുറക്കുന്നത്. ഇതിനിടയിലാണ് ഇത്തരം പ്രചാരണങ്ങൾ നടക്കുന്നത്.

ഹോട്ടലിന്റെ സെപ്റ്റിക് ടാങ്ക് ഡ്രൈനേജ് ഡീലക്സ് ഫാബ്രിക് മുൻപിൽ അതായത് ഹോട്ടലിന് പുറത്താണ് സ്ഥാപിച്ചിരിക്കുന്നത് ഇത് ഹോട്ടലിനുള്ളിലാണെന്ന നുണയാണ്. ഹോട്ടലിൽ പിൻ ഭാഗത്താണ് കഴൽ കിണർ സ്ഥിതി ചെയ്യുന്നത് ഈ കിണറിലെ വെള്ളം പാചകത്തിന് ഉപയോഗിക്കുന്നില്ല പാപകേതര ആവശ്യങ്ങക്ക് മാത്രമാണ് ഉപയോഗിക്കുന്നത്.

കഴിഞ്ഞ 6 വർഷമായി കുറുവങ്ങാട് നോട്ട് ബുക്ക് സതീഷിന്റെ വീട്ടിൽ നിന്നാണ് ഹോട്ടലിലേക്ക് ദിവസേന ആവശ്യ മുള്ള ശുദ്ധജലം എത്തിക്കുന്നത്. വെള്ളം എത്തിക്കാൻ പ്രത്യേക വാഹനം തന്നെ മമ്മാസിനുണ്ട് അത് കൂടാതെ 22/08/2017 മുതൽ ഏതു സമയവും പൊതുജനങ്ങൾക്ക് മമ്മാസ് സന്ദർശിച്ച് സത്യാവസ്ഥ ബോധ്യപ്പെടാവുന്നതാണെന്നും മേനേജ്മെന്റ് അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *