കൊയിലാണ്ടി മണമൽ സ്വദേശിയായ യുവാവ് ട്രെയിൻ തട്ടി മരച്ചു

കൊയിലാണ്ടി: യുവാവ് തീവണ്ടി തട്ടി മരിച്ചു. മണമൽ-അമ്പ്രമോളി കനാൽ, അമൃത സ്കൂളിന് സമീപം കൊളക്കണ്ടി ശശിയുടെ മകൻ ശ്യാംലാലിനെ (30) ആണ് തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ. കൊയിലാണ്ടി ബപ്പൻകാട് അണ്ടർ പാസിനു സമീപത്തെ റെയിൽവെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അമ്മ: ശാന്ത. സഹോദരി; സനുഷ. പോസ്റ്റ്മോർട്ടത്തിന്ശേഷം മൃതദേഹം ഇന്ന് ഉച്ചക്ക് 1 മണിക്കുശേഷം വീട്ടുവളപ്പിൽ സംസ്ക്കരിക്കും.

