കൊയിലാണ്ടി ബപ്പന്‍കാട് റെയില്‍വെ അടിപ്പാത ഉടന്‍ പൂര്‍ത്തീകരിക്കണം: KMCEU വാര്‍ഷിക സമ്മേളനം

കൊയിലാണ്ടി: കോഴിക്കോട് ജില്ലാ മുനിസിപ്പല്‍ ആന്റ്‌കോര്‍പ്പറേഷന്‍എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു.) കൊയിലാണ്ടി യൂണിറ്റ് സമ്മേളനം നടന്നു. കൊയിലാണ്ടി ബപ്പന്‍കാട് റെയില്‍വെ അടിപ്പാത ഉടന്‍ പൂര്‍ത്തീകരിക്കുക, നഗരസഭയില്‍ ആധുനിക രീതിയിലുള്ള ട്രഞ്ചിംഗ് ഗ്രൗണ്ട്ഉള്‍പ്പെടെ മാലിന്യസംസ്‌കരണത്തിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ നടപ്പിലാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ചെത്ത്‌തൊഴിലാളി മന്ദിരത്തിൽ നടന്ന സമ്മേളനത്തില്‍ യൂണിറ്റ് പ്രസിഡണ്ട് എന്‍. കെ. രവി അദ്ധ്യക്ഷത വഹിച്ചു. എന്‍. കെ. പങ്കജാക്ഷന്‍ രക്തസാക്ഷി പ്രമേയവും, സി. കെ. ശശി അനുശോചന പ്രമേയവും അവതരിപ്പിച്ചു. സെക്രട്ടറി സുരേന്ദ്രന്‍ കുന്നോത്ത് റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി പി. പ്രസന്ന കുമാര്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. നഗരസഭ വൈസ്‌ചെയര്‍മാന്‍ വി.കെ.പത്മിനി,ജില്ലാ കമ്മിറ്റി അംഗം ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. കെ. കെ. അശോകന്‍ സ്വാഗതവും സി. കെ. ശശി നന്ദിയും പറഞ്ഞു.
സി. കെ. ശശി (പ്രസിഡണ്ട്), സുരേന്ദ്രന്‍ കുന്നോത്ത് (സെക്രട്ടറി), എന്‍. വിജയന്‍ (ട്രഷറര്‍) എന്നിവരെ ഭാരവാഹികളായി
തിരഞ്ഞെടുത്തു.
തിരഞ്ഞെടുത്തു.
