KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഫിഷിംഗ്ഹാർബർ മെയ് മാസം കമ്മീഷൻ ചെയ്യും: നിയമസഭാ സമിതി

കൊയിലാണ്ടി: കൊയിലാണ്ടി ഫിഷിംഗ്ഹാർബർ 2018 മെയ്മാസത്തോടെ കമ്മീഷൻ ചെയ്യുമെന്ന് മത്സ്യതൊഴിലാളി ക്ഷേമകാര്യ നിയമസഭാ സമിതി അറിയിച്ചു. ചെയർമാൻ സി. കൃഷ്ണൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ എം. എൽ. എ. മാരായ, സി.കെ.നാണു എൻ. എ. നെല്ലിക്കുന്ന്, എം.നൗഷാദ്, കെ.ദാസൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള  സംഘമാണ് ഹാർബറിൽ നേരിട്ടെത്തി സിറ്റിംഗ് നടത്തിയത്.

നേരത്തെ ലഭിച്ച 19 ഓളം പരാതികൾ പരിശോധിച്ച് സാങ്കേതിക പ്രശ്നങ്ങളുള്ളതൊഴികെ ബാക്കിയുള്ള പരാതികൾക്ക് പരിഹാരം കണ്ടു.  ചെങ്ങോട്ടുകാവ് ഏഴുകുടിക്കൽ ജിൻഷയ്ക്ക് സുനാമി വീട് അനുവദിക്കാൻ ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ തുടർന്ന് പരാതിക്കാരി ജിൻഷ്യക്ക് ഒരാഴ്ചക്കുള്ളിൽ സുനാമി വീട് അനുവദിക്കാൻ ബന്ധപ്പെട്ട റവന്യൂ വകുപ്പിനോട് കർശനമായി ആവശ്യപ്പെട്ടു.’ വടകര ബീച്ചിലെ മണൽ കയറുന്നത് ഒഴിവാക്കൽ, ജില്ലയിലെ കടൽ ഭിത്തി ഇല്ലാത്തിടത്ത് ഭിത്തികൾ നിർമ്മിക്കൽ, പെർമിറ്റ് അടിസ്ഥാനത്തിൽ നൽകുന്ന മണ്ണെണ്ണ മത്സ്യബന്ധനത്തിന് മതിയാകുന്നില്ലെന്നും, കൂടുതൽ വില കൊടുത്ത് പൊതുമാർക്കറ്റിൽ നിന്നും മണ്ണെണ്ണ വാങ്ങേണ്ട അവസ്ഥയാണെന്നും പരിഹാരം കാണണമെന്നും, കൊയിലാണ്ടി തീരപ്രദേശത്ത് സി.ആർ.സെഡ് നിയമം 24 വർഷം കഴിഞ്ഞിട്ടും നിലനിൽക്കുന്നതിനാൽ പാവപ്പെട്ട മൽസ്യതൊഴിലാളികൾക്ക് വീട് വെക്കാൻ വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി നിയമസഭാ സമിതിക്ക് മുന്നിൽ പരാതി ഉയർന്നു.

55

കൊയിലാണ്ടിയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഐസ് പ്ലാന്റ് പുന:സ്ഥാപിക്കാൻ കഴിയാത്ത വിധം നശിച്ചതിനാൽ ആ സ്ഥലത്ത് മത്സ്യതൊഴിലാളികൾക്ക് ആവശ്യമായ വല നിർമ്മാണ ശാല സ്ഥാപിക്കാനും, തീരദേശങ്ങളിലെ ടൂറിസം സാധ്യതകൾ മുതലെടുത്ത് വിവിധ പ്രൊജക്ടുകൾ വഴി പദ്ധതികൾ നടപ്പിലാക്കാനും ആവശ്യപ്പെട്ട് നിവേദനം സമർപ്പിച്ചു. മൽസ്യതൊഴിലാളികൾക്ക് മൽസ്യഫെഡ് വഴി നൽകുന്ന ലോണിന് പലിശ കുറച്ച് നൽകണമെന്നും സമിതിക്ക് മുന്നിൽ നിർദേശം വന്നു. ഹാർബർ എഞ്ചിനീയറിംങ്ങ് വകുപ്പിന്റെ കീഴിലുള്ള കസ്റ്റംസ് റോഡ് തകർന്നിട്ടും നടപടി സ്വീകരിക്കാത്തതിലും സമിതിക്ക് മുന്നിൽ പരാതി ഉയർന്നു.

Advertisements

മത്സ്യതൊഴിലാളികൾക്ക് ശവസംസ്കാരത്തിനായി ശ്മശാനം സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നു. നൂറിലെറെ പരാതികൾ സമിതി സ്വീകരിച്ചു. കൊയിലാണ്ടി ഫിഷിംഗ് ഹാർബർ, പയ്യോളി ബീച്ചിലെ ഹെൽത്ത് സെന്റർ, ചോമ്പാല ഹാർബർ എന്നിവിടങ്ങളിലും സമിതി സന്ദർശനം നടത്തി.

കൊയിലാണ്ടി ഹാർബർ റോഡിന് ഒരു കോടി രൂപ ഭരണാനുമതി ലഭിച്ച് ടെണ്ടർ നടപടികൾ പൂർത്തീകരിച്ചു വരുകയാണ്. കൊയിലാണ്ടി ഹാർബറിന് 12.5 കോടി രുപ അനുവദിച്ചിട്ടുണ്ട്, പരമ്പരാഗത വള്ളങ്ങൾ കരയ്ക്ക് കയറ്റൽ, പാർക്കിംഗ് ഏരിയ, ഗെയ്റ്റ്, ചുറ്റുമതിൽ, കെട്ടിടം, ഡ്രൈനേജ്, ഗ്രീൻ ബെൽട്ട്, ടോയ്ലറ്റ് അഴുക്ക് ചാൽ നിർമ്മാണം ഇലക്ട്രി ഫിക്കേഷൻ, മണ്ണ് ഫില്ലിംഗ് എന്നീ പദ്ധതികൾക്കാണ് തുക അനുവദിച്ചത്. കഴിഞ്ഞ മാസം മന്ത്രി ജെ. മെഴ്സി കുട്ടി അമ്മ ഹാർബർ സന്ദർശിച്ചതിനെ തുടർന്നാണ് ഫണ്ട് നീക്കിവെച്ചത്.

ശുദ്ധജല പദ്ധതിക്കായി ഫിഷറീസ് ടെക്നിക്കൽ സ്കൂളിനു സമീപം കിണർ, ടാങ്ക്, പബ്ബിംഗ് സ്റ്റേഷൻ നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്. സമിതി അംഗങ്ങൾക്ക് പുറമെ മൽസ്യ ഫെഡ് എം. ഡി. ജയകുമാർ, ഉത്തരമേഖലാ ജോയിന്റ് ഡയറക്ടർ സതീഷ് കുമാർ, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ ടി. എം. മറിയം, തീരദേശ പരിപാലന കോർപ്പറേഷൻ മാനേജർ കെ.രഘു, കേരള ഫിഷർമെൻ ഫണ്ട് ബോർഡ് ജൂനിയർ എക്സി. എൻജിനീയർ കെ. ആദർശ്, ഹാർബർ എക്സി. എഞ്ചിനീയർ അൻസാരി, എ.ഡി.എം. ടി. ജനിൽകുമാർ, എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു

Share news

Leave a Reply

Your email address will not be published. Required fields are marked *