കൊയിലാണ്ടി ഫയർ & റെസ്‌ക്യൂ സ്റ്റേഷൻ കമ്മ്യൂണിറ്റി റെസ്‌ക്യൂ ടിം രൂപീകരിച്ചു

കൊയിലാണ്ടി: ഫയർ & റെസ്‌ക്യൂ സ്റ്റേഷൻ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ കമ്മ്യൂണിറ്റി റെസ്‌ക്യൂ ടിം രൂപീകരിച്ചു. പരിപാടിയുടെ ഉദ്ഘാടനം കെ. ദാസൻ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ ഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. പ്രശസ്തകവി മേലൂർ വാസുദേവൻ മുഖ്യ പ്രഭാഷണം നടത്തി.
നഗരസഭാ കൗൺസിലർ മാങ്ങോട്ടിൽ സുരേന്ദ്രൻ, കേരള ഫയർ സർവ്വീസ് അസോസിയേഷൻ വൈസ് പ്രസിഡണ്ട് ഒ. കെ. അശോകൻ തുടങ്ങിയവർ ആശംസകൾ നേർന്നു. സ്റ്റേഷൻ ഓഫീസർ ജാഫർ സാദിഖ് സ്വാഗതവും, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സി. പി. ആനന്ദൻ നന്ദിയും പറഞ്ഞു.

