കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിലേക്ക് യു.ഡി.എഫ്. മാർച്ച് നടത്തി

കൊയിലാണ്ടി: പ്രകൃതിവിരുദ്ധ പീഡനം നടത്തിയെന്നാരോപിക്കുന്ന കീഴരിയൂർ പഞ്ചായത്ത് അംഗത്തിന്റെ രാജിയാവശ്യപ്പെട്ട് യു.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി. കെ.പി.സി.സി. സെക്രട്ടറി കെ. പ്രവീണ്‍കുമാര്‍ മാർച്ച് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. ചെയര്‍മാന്‍ ടി. യു. സൈനുദ്ദീന്‍ അധ്യക്ഷനായി.
എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, വി.ടി. സുരേന്ദ്രന്‍, രാജേഷ് കീഴരിയൂര്‍, ഇ. അശോകന്‍, കെ.പി. വേണുഗോപാല്‍, കെ. കെ. ദാസന്‍, ചുക്കോത്ത് ബാലന്‍ നായര്‍, ബി. ഉണ്ണികൃഷ്ണന്‍, പാറക്കീല്‍ അശോകന്‍, പഞ്ചായത്ത് മെമ്പര്‍മാരായ ഒ.കെ. കുമാരന്‍, സാബിറ നടുക്കണ്ടി, രാജശ്രീ, രജിത, സവിത, കെ. റസാഖ് എന്നിവര്‍ സംസാരിച്ചു.

