കൊയിലാണ്ടി പഴയ ബസ് സ്റ്റാന്റിന് സമീപത്തെ ട്രാൻസ്ഫോർമറിന് തീപിടിച്ചു

കൊയിലാണ്ടി: പഴയ ബസ് സ്റ്റാന്റിന് സമീപമുള്ള ട്രാന്‍സ്‌ഫോര്‍മറിന് തീപിടിച്ചു. വന്‍ അപകടം ഒഴിവായി. HT ലൈനിൽനിന്ന് താഴോട്ടുള്ള കണക്ടർ കേബിളിന് തീപിടിച്ചാണ് അപകടം ഉണ്ടായത്. വിവരമറിഞ്ഞ് ഉടൻതന്നെ കൊയിലാണ്ടി ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു, നിരവധി വാഹനങ്ങളും ആളുകളും തിങ്ങി നിൽക്കുന്ന ഭാഗത്തുണ്ടായ അപകടത്തിൽനിന്ന് തലനാരിഴക്കാണ് പലരും രക്ഷപ്പെട്ടത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം.
കൊയിലാണ്ടിയിലെ ട്രാഫിക് പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ഈ ട്രാൻസ്ഫോർമർ മാറ്റാനുള്ള നടപടികൾ പുരോഗമിച്ചുവരികയാണ്. അതിനിടയിലാണ് അപകടം ഉണ്ടായത്. ഫയർ സ്റ്റേഷന്‍ ഓഫീസര്‍ സി. പി. ആനന്ദന്‍, ലീഡിംഗ് ഫയര്‍മാന്‍ കെ.ടി രാജീവന്‍, ഫയര്‍മാന്‍മാരായ ബിനീഷ്, രാജീവ്, ജിതേഷ്, സത്യനാഥ്, ഷിജിത്ത്, സിജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.

