കൊയിലാണ്ടി നെസ്റ്റ് സ്‌നേഹ സംഗമം സമാപിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി നെസ്റ്റ് സംഘടിപ്പിച്ച നട്ടെല്ലിന് ക്ഷതം സംഭവിച്ച് കിടപ്പിലായവരുടെയും വളണ്ടിയര്‍മാരുടെയും സ്‌നേഹ സംഗമം സമാപിച്ചു. വായ്പാട്ട് നാട്യകലാസംഘം അവതരിപ്പിച്ച നാടന്‍ പാട്ടുകള്‍, സംഗീതശില്പം, നട്ടെല്ലിന് ക്ഷതം സംഭവിച്ചവരുടെ വീല്‍ചെയര്‍ കോല്‍കളി എന്നിവ ഉണ്ടായിരുന്നു.
പുലിമുരുകന്‍ ഫെയിം സന്തോഷ് കീഴാറ്റൂര്‍, സിനിമാ നാടക നടന്‍ നൗഷാദ് ഇബ്രാഹിം, എന്നിവര്‍ സംഗമത്തിനെത്തി. കെ. ദാസന്‍ എം. എല്‍. എ. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ശോഭ, നഗരസഭാ കൗണ്‍സിലര്‍മാരായ വി. സുന്ദരന്‍, ഒ.കെ. ബാലന്‍, സെലീന, സുരേന്ദ്രന്‍ മാങ്ങോട്ടിൽ എന്നിവരും പങ്കെടുത്തു.

