കൊയിലാണ്ടി മണ്ഡലത്തിലെ വിവിധ റോഡുകളുടെ ടെൻഡർ നടപടികൾ പൂർത്തിയായി

കൊയിലാണ്ടി: നിയോജക മണ്ഡലത്തിൽ പ്രധാനപ്പെട്ട റോഡുകൾക്ക് ടെൻഡർ നടന്നു കഴിഞ്ഞതായി എം. എൽ.എ.കെ.ദാസൻ അറിയിച്ചു. വെങ്ങളം – കാപ്പാട് റോഡ് 1 കോടി 95 ലക്ഷം, ചെങ്ങോട്ട്കാവ് – ഉള്ളൂർ കടവ് റോഡ് രണ്ട് കോടി, വൻമുഖം – കീഴൂർ റോഡ് 4 കോടി 37 ലക്ഷം എന്നീ റോഡുകൾ നവീകരിക്കുന്നതിന് നടപടികൾ പൂർത്തിയായി.
തീരദേശ മേഖലയിൽ ഗതാഗത തിരക്കുള്ള റോഡുകൾ നവീകരിക്കുന്നതിനും സർക്കാർ നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. പൂക്കാട് -തുവ്വപ്പാറ-പൊയിൽക്കാവ് റോഡ് 85 ലക്ഷം. ടെണ്ടർ പൂർത്തിയായിട്ടുണ്ട്. മറ്റൊരു പ്രധാന റോഡാ കൊളക്കാട് – പൂക്കാട് – തുവ്വപ്പാറ റോഡിന് 21 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ടെണ്ടർ നടപടികൾ ഉടനെ പൂർത്തിയാക്കും. പയ്യോളിയിലെ കൊളാവി പാലം-ആമ വളർത്തു കേന്ദ്രം – ശ്മശാനം – കോട്ട കടപ്പുറം റോഡിന്റെ നിലവാരമുയർത്തുന്നതിന് 52 ലക്ഷം രൂപയുടെ പ്രവർത്തിയാണ് നടപ്പിലാക്കുക.

മൂടാടി പഞ്ചായത്തിലെ ഉണിക്കണ്ടം വളപ്പിൽ – കണ്ണഞ്ചേരിമുക്ക് റോഡ് നവീകരണത്തിന് 15 ലക്ഷം രൂപയാണ് വകയിരുത്തിയത്. തിക്കോടിയിലെ മുതിരക്കാൽമുക്ക് കോടിക്കൽ ബീച്ച് റോഡ് 31 ലക്ഷം രൂപ ഇതിന്റെ ടെണ്ടർ നടക്കാനിരിക്കുകയാണ്. പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപണികൾക്കായി ഇതിനകം ഒരു കോടി രൂപ ചിലവഴിച്ചിട്ടുണ്ട്.

ഇത് കുടാതെ നിലവിൽ ഭരണാനുമതി ലഭിച്ച 3 റോഡുകൾക്ക് പുറമെ മൂടാടി ഹിൽ ബസാർ റോഡ്, മേലടി ബീച്ച് റോഡ്, പൂക്കാട് തോരായി കടവ് റോഡ് എന്നിവയ്ക്കായി വിശദമായ ഡി.പി.ആർ. തയ്യാറാക്കി ഭരണാനുമതിക്കായി സർക്കാരി ലേക്ക് സമർപ്പിച്ചിതായും അദ്ദേഹം പറഞ്ഞു.

