KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നിയാർക്കിന്റെ ശിലാസ്ഥാപനം 29ന് മുഖ്യമന്ത്രി നിർവ്വഹിക്കും സംഘാടകസമിതി രൂപീകരിച്ചു

കൊയിലാണ്ടി: ഭിന്നശേഷിയുള്ള കുട്ടികളുടെ പഠന പരിശീലനത്തിനായി നെസ്റ്റ് കൊയിലാണ്ടി ആരംഭിക്കുന്ന (നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആന്റ് റിസർച്ച് സെന്റർ) ‘നിയാർക്കിന്റെ’ ശിലാസ്ഥാപനം ജൂലായ് 29ന് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

പരിപാടിയുടെ വിജയത്തിനായി നടന്ന സ്വാഗതസംഘം രീപീകരണയോഗം കെ. ദാസൻ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. അബ്ദുള്ള കരുവഞ്ചേരി അദ്ധ്യക്ഷതവഹിച്ചു.

നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ, വി. പി. ഇബ്രാഹിംകുട്ടി, ടി. കെ. ചന്ദ്രൻ മാസ്റ്റർ, രാജേഷ് കീഴരിയൂർ, സി. സത്യചന്ദ്രൻ, രാമൻ നായർ, സാലിഹ് ബാത്ത തുടങ്ങിയവർ സംസാരിച്ചു. ടി. കെ. യൂനസ് സ്വാഗതവും സി. അബ്ദുള്ള ഹാജി നന്ദിയും പറഞ്ഞു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *