കൊയിലാണ്ടി നടുവണ്ണൂരിൽ വീട് കത്തി നശിച്ചു

കൊയിലാണ്ടി: വീട് കത്തിനശിച്ചു. നടുവണ്ണൂർ മന്ദങ്കാവിലെ കേരഫെഡ് ലക്ഷം വീട് കോളനിയിലെ മേരിയുടെ ഓലമേഞ്ഞ വീടാണ് കത്തി നശിച്ചത്. വിവരമറിഞ്ഞ് കൊയിലാണ്ടി ഫയർസ്റ്റേഷനിൽ നിന്നും സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് ഫയർ എത്തിയെങ്കിലും വീട് പൂർണ്ണമായും കത്തിനശിച്ചിരുന്നു. ഒരു ലക്ഷം രൂപയുടെ നഷ്ടം കണകാക്കുന്നു.
