കൊയിലാണ്ടി നഗരസഭ LDF സ്ഥാനാർത്ഥി രേഖ വി.കെ. പത്രിക സമർപ്പിച്ചു
കൊയിലാണ്ടി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കൊയിലാണ്ടി നഗരസഭയിലെ 15ാം വാർഡിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി രേഖ വി. കെ. പത്രിക സമർപ്പിച്ചു. ഇന്ന് കാലത്ത് 11.30 എൽ.ഡി.എഫ്. നേതാക്കളോടൊപ്പം പ്രാകടനമായെത്തി കൊയിലാണ്ടി നഗരസഭയിലെ വരണാധികാരി മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. നഗരസഭ കൗൺസിലറായിരുന്ന കെ. ടി. ബേബി കൊയിലാണ്ടി ഫയർ & റസ്ക്യൂ സ്റ്റേഷനിൽ പാർട്ട്ടൈം സ്വീപ്പറായി ജോലി ലഭിച്ചതിനെതുടർന്ന് രാജി വെച്ച ഒഴിവിലേക്കാണ് കമ്മീഷൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മെയ് 31 നാണ് ജനവിധി. കഴിഞ്ഞ ദിവസം ചേർന്ന് എൽ.ഡി.എഫ്. വാർഡ് കമ്മിറ്റിയാണ് രേഖയെ സ്ഥാനാർത്ഥിയായി തീരുമാനിച്ചത്.
സി.പി.ഐ.(എം) പന്തലായനി സൗത്ത് ബ്രാഞ്ച് അംഗവും, ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകയും ADS സെക്രട്ടറിയുമാണ്. പന്തലായനിയിലെ കുടുംബശ്രീയുടെ വളർച്ചയിൽ വലിയ സംഭാവന നൽകിക്കൊണ്ടിരിക്കുന്ന രേഖയുടെ ഭർത്താവ് കൊയിലാണ്ടി മുൻസീഫ് കോടതിയിൽ ആമീൻ ആയി ജോലിചെയ്യുന്നു. രണ്ട് കുട്ടികളുടെ അമ്മയാണ്.

ഇടതുമുന്നണി പ്രചാരണ പ്രവർത്തനത്തിൽ ഏറെ മുന്നേറിക്കഴിഞ്ഞെങ്കിലും യു.ഡി.എഫ്ന് ഇതുവരെ സ്ഥാനാർത്തിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ബി.ജെ.പി. ഇതുവരെയായിട്ടും ഇവിടെ സ്ഥാനർത്ഥിയെ നിർത്തിയിട്ടുമില്ല. എല്ലാ കാലത്തും ഇടതുമുന്നണിയെ വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുന്ന പ്രദേശമാണ് ഇവിടെ. കഴിഞ്ഞ തവണ കെ. ടി. ബേബിയുടെ ഭൂരിപക്ഷം 254 വോട്ടാണ്.




