കൊയിലാണ്ടി നഗരസഭ 28-ാം വാർഡ് കുടുംബശ്രീ വിപണനമേള ”നാട്ടുശ്രീ”

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ 28-ാം വാർഡിലെ കുടുംബശ്രീ വിപണനമേള ”നാട്ടുശ്രീ” തെക്കയിൽ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മസ്റ്റർ അദ്ധ്യക്ഷതവഹിച്ചു. യു. കെ. ഡി. അടിയോഡി ആദ്യവലിൽപ്പന നടത്തി. എൻ. കെ. അബ്ദുൾ നിസാർ, സുരേഷ് ഇ, ഇ. ടി.ചന്ദ്രൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ഗിരിജ എം. കെ. സ്വാഗതം പറഞ്ഞു.
