KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ ശുചിത്വ പ്രഖ്യാപനം ബുധനാഴ്ച നടക്കും

കൊയിലാണ്ടി നഗരസഭ സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം ബുധനാഴ്ച നടക്കും. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജനുവരി 26 ന് വൈകു. 3 മണിക്ക് കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ അധ്യക്ഷത വഹിക്കും. ശുചിത്വ മിഷൻ, കുടുംബശ്രീ, ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർമാർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് നഗരസഭ കൗൺസിൽ ഹാളിലാണ് ചടങ്ങ് നടക്കുന്നത്.

പൊതു ജനങ്ങൾക്ക് നവമാധ്യമങ്ങളിലൂടെ പങ്കെടുക്കാൻ കഴിയും. വാർഡ്തലം മുതൽ വിവിധ മേഖലകളായി തരം തിരിച്ചാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ശുചിത്വ ഭവനം, ശുചിത്വ തെരുവ്, ജലാശയ ശുചീകരണത്തിന് തെളിനീർ, കടലോര മേഖലാ ശുചീകരണത്തിന് ശുചിത്വ തീരം തുടങ്ങിയ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി. നഗരസഭ ആരോഗ്യവിഭാഗം, കുടുംബശ്രീ, ഹരിത കർമ്മസേന, റസിഡന്റ്സ് അസോസിയേഷൻ, വ്യാപരി സംഘടനകൾ, വിവിധ ക്ലബ്ബുകൾ, എൻ എസ് എസ് വളണ്ടിയർമാരുടെ സേവനം തുടങ്ങി മുഴുവൻ മേഖലകളിലെയും പങ്കാളിത്തമുണ്ടായതാണ്ട്. നഗരസഭാതലത്തിൽ ശുചിത്വവും നഗര സൗന്ദര്യ വൽക്കരണവും ലക്ഷ്യം വെച്ച് കൊണ്ടുള്ള പദ്ധതികളാണ് ഇപ്പോള് ആസൂത്രണം ചെയ്തു വരുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *