KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ ശുചിത്വ ഭവന പ്രഖ്യാപനം നടത്തി

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ശുചിത്വ ഭവന പ്രഖ്യാപനം നടത്തി സംസ്ഥാന സര്‍ക്കാറിന്റെ ഹരിത കേരളം പദ്ധതിയോട് ചേര്‍ന്ന് നഗരസഭ വിഭാവനം ചെയ്ത ശുചിത്വ ഭവനം പദ്ധതിയുടെ ഭാഗമായി നഗരസഭയില്‍ 44 ഡിവിഷനുകളില്‍ നിന്ന് തെരഞ്ഞെടുത്ത മികച്ച ശുചിത്വ ഭവനമായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി പ്രഖ്യാപിച്ചു. എല്ലാ ഡിവിഷനുകളിലെയും മികച്ച ശുചിത്വ ഭവനങ്ങള്‍ക്കും നഗരസഭയിലെ മികച്ച 10 ഭവനങ്ങള്‍ക്കും  പ്രത്യേകം പാരിതോഷകങ്ങള്‍ സമര്‍പ്പിച്ചു.

ഒന്നാം സ്ഥാനത്തിനര്‍ഹമായ 29-ാം ഡിവിഷനിലെ പാണന്‍കണ്ടി താഴെ ഷരീഫയുടെ ഭവനത്തിന് ചെമ്മണ്ണൂര്‍ ജ്വല്ലറി നല്‍കിയ സ്വര്‍ണ്ണ സമ്മാനവും സര്‍ട്ടിഫിക്കറ്റും ബാബു പറശ്ശേരി സമര്‍പ്പിച്ചു. നഗരസഭ ചെയര്‍മാന്‍ കെ.സത്യന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ പി.സി. കവിത മുഖ്യാതിഥിയായിരുന്നു.

നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍ വി.കെ. പത്മിനി, സ്ഥിരം സമിതി അംഗങ്ങളായ കെ.ഷിജു, വി.കെ.അജിത, ദിവ്യ സെല്‍വരാജ്, നഗരസഭാഗംങ്ങളായ വി.പി. ഇബ്രാഹിംകുട്ടി, ശ്രീജാറാണി, നഗരസഭ സെക്രട്ടറി എന്‍. സുരേഷ് കുമാര്‍, ആസൂത്രണ കമ്മിറ്റി ഉപാധ്യക്ഷന്‍ എ. സുധാകരന്‍, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി കെ.എം.പ്രസാദ്, സി.ഡി.എസ് അധ്യക്ഷ എം.പി. ഇന്ദുലേഖ, മായന്‍ (ചെമ്മണ്ണൂര്‍) എന്നിവര്‍ സംസാരിച്ചു.

Advertisements

Share news

Leave a Reply

Your email address will not be published. Required fields are marked *