കൊയിലാണ്ടി നഗരസഭ ശുചിത്വ മിഷൻ വാർഡ്തല ശിൽപശാല മെയ് 6ന്

കൊയിലാണ്ടി: നഗരസഭ ശുചിത്വ മിഷൻ വാർഡ്തല ശിൽപശാല മെയ് 6ന് നടക്കും. അതിന്റെ ഭാഗമായി രാവിലെ 7 മുതൽ 9 വരെ നഗരത്തിൽ ശുചിത്വ ഹർത്താൽ നടത്തുo. കൗൺസിലർമാർ, കച്ചവടക്കാർ, വിവിധ സന്നദ്ധസഘടനാ പ്രവർത്തകരും വിദ്യാർത്ഥിൾ, യുവജന, ട്രേഡ് യൂണിയൻ പ്രവർത്തകർ പങ്കെടുത്തുകൊണ്ട് നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനം നടത്തുന്നു. മെയ് 7 ന് നഗരസഭയിലെ വിവിധ ഓഫീസുകൾ കച്ചവട സ്ഥാപനങ്ങൾ വീടുകൾ പരിസരങ്ങൾ എന്നിവ വൃത്തിയാക്കുന്നതിനായി ഡ്രൈഡേ ആചരിക്കും.
മെയ് 7 മുതൽ 14 വരെ വിവിധ വാർഡുകളിലായി ശുചിത്വ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. മെയ് 15 വൈകീട്ട് 4 മണിയ്ക്ക് കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് ഹരിതനഗര പ്രഖ്യാപനം നടക്കും. പരിപാടിയിൽ സാമൂഹ്യ പരിസ്ഥിതി മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്നു.

ജലസംരക്ഷര പ്രവർത്തനത്തിന്റെ ഭാഗമായി ജലസുരക്ഷയും ജല സമൃതിയും എന്ന സന്ദേശവുമായി മഴക്കുഴികൾ നിർമ്മിക്കുന്നതും, വീടുകളിൽ ജലസംഭരണികൾ നിർമ്മിക്കുകയും കിണർ റീചാർജിംഗ് എന്നീ പ്രവർത്തനങ്ങൾ നടത്തുന്നതിന് തോടുകളും കുളങ്ങളും പുഴകളും മാലിന്യ മുക്തമാക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ജന ശ്രദ്ധ ആകർഷിക്കുന്നതിനായി മെയ് 21 ന് കണയൻകോട് പുഴ മുതൽ നെല്ല്യാടി പുഴ വരെ ജലസംരക്ഷണ പുഴസംരക്ഷണ യാത്ര നടത്തുന്നു.

നമ്മുടെ നാടും നഗരവും സംരക്ഷിക്കുന്നതിനായി മുഴുവൻ പേരും ഈ ക്യാമ്പയിൻ പങ്കെടുക്കണമെന്ന് നഗരസഭ ചെയർമാൻ അഡ്വ. കെ.സത്യൻ അഭ്യർത്ഥിച്ചു.

