കൊയിലാണ്ടി നഗരസഭ വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം തുടങ്ങി

കൊയിലാണ്ടി. നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതി ദിശയുടെ ഭാഗമായി നഗരസഭ പരിധിയിലുള്ള പത്താം ക്ലാസ്സ് വിദ്യാർഥികൾക്കുള്ള നീന്തൽ പരിശീലന പരിപാടി തുടങ്ങി. പന്തലായനി തേവർ കുളത്ത് നടന്ന പരിപാടി
നഗരസഭ ചെയർമാൻ അഡ്വ.കെ.സത്യൻ ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ.ഷിജു അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പി.എം.ബിജു, ടി.പി.രാമദാസ്, കെ.ലത, കെ.ടി.റഹ്മത്ത്, പി. ലാലിഷ, കപ്പന ഹരിദാസ് എന്നിവർ സംസാരിച്ചു.
