കൊയിലാണ്ടി നഗരസഭ വികസന സെമിനാർ സംഘടിപ്പിച്ചു

കൊയിലാണ്ടി: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയുടെ വികസന സെമിനാർ നടന്നു. ടൗൺ ഹാളിൽ നടന്ന സെമിനാർ എം.എൽ.എ. കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ കെ.പി.സുധ അധ്യക്ഷത വഹിച്ചു.

നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, നഗരസഭ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻമാാരായ കെ.എ. ഇന്ദിര, കെ. ഷിജു, ഇ.കെ. അജിത്, സി. പ്രജില, പി.കെ. നിജില, കൗൺസിലർമാരായ പി. രത്നവല്ലി, വി.പി. ഇബ്രാഹിം കുട്ടി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എ.സുധാകരൻ, സമിതി അംഗങ്ങളായ ടി.കെ. ചന്ദ്രൻ, എൻ.കെ. ഭാസ്കരൻ, മുനിസിപ്പൽ എഞ്ചിനീയർ അരവിന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. രമേശൻ, ജെ.എച്ച്.ഐ. കെ.എം പ്രസാദ്, സൂപ്രണ്ട് പി.എസ് ബിജു എന്നിവർ സംസാരിച്ചു.


