കൊയിലാണ്ടി നഗരസഭ പകൽ വീടിന് തറക്കല്ലിട്ടു

കൊയിലാണ്ടി: നഗരസഭയിൽ പുളിയഞ്ചേരി മുചുകുന്ന് റോഡിൽ പകൽ വീടിന് തറക്കല്ലിട്ടു. കൃഷ്ണകൃപയിൽ വിമല സൗജന്യമായി നൽകിയ സ്ഥലത്താണ് പകൽ വീട് പണിയുന്നത്. കെ.ദാസൻ എം.എൽ.എ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു. നഗരസഭ ചെയർമാൻ അഡ്വ.കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു.
വൈസ് ചെയർ പേഴ്‌സൺ വി.കെ.പത്മിനി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയരർമാൻമാരായ ദിവ്യ സെൽവരാജ്, വി.സുന്ദരൻ, വി.കെ.അജിത, എൻ.കെ.ഭാസ്‌കരൻ, കൗൺസിലലർ കെ.ടി.സിജേഷ്, നടേരി ഭാസ്‌കരൻ, മുൻസിപ്പൽ എഞ്ചിനിയർ കുമാരി മിനി എന്നിവർ സംസാരിച്ചു. സീമ കുന്നുമ്മൽ സ്വാഗതവും മുൻസിപ്പൽ സെക്രട്ടറി ഷെറിൽ ഐറിൻ സോളമൻ നന്ദിയും പറഞ്ഞു.

