കൊയിലാണ്ടി നഗരസഭ കൃഷിഭവനിൽ കുറ്റികുരുമുളക് തൈകള്‍ വിതരണം ചെയ്തു

കൊയിലാണ്ടി: നഗരസഭ കൃഷിഭവനുമായി ചേര്‍ന്ന് ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി കര്‍ഷകര്‍ക്ക് കുറ്റികുരുമുളക് തൈകള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്മാന് ആഡ്വ. കെ.സത്യന് ഉദ്ഘാടനം ചെയ്തു. കർഷകൻ കോയാരി ഗിരിധരന് ആദ്യവിതരണം നടത്തിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എന്‍. കെ. ഭാസ്കരന് അധ്യക്ഷത വഹിച്ചു. കൌസിലര്മാരായ ദിവ്യസെല്‍വരാജ്, എം. പി. സ്മിത എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ ശുഭശ്രീ സ്വാഗതവും പി. കെ. രാമദാസന് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
