കൊയിലാണ്ടി നഗരസഭ അയൽക്കൂട്ട സമാഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി : നഗരസഭയിലെ നന്മ, ചെമ്പകം, നവോദയ, കുടുംബശ്രീ കൊടക്കാട്ടുംമുറി എന്നിവയുടെ നേതൃത്വത്തിൽ അയൽക്കൂട്ട സമാഗമം സംഘടിപ്പിച്ചു. എം. എൽ. എ. കെ. ദാസൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഷീന വി. എം. അദ്ധ്യക്ഷതവഹിച്ചു. നഗരസഭ വികസകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ. കെ. ഭാസ്‌ക്കരൻ, സി. ഡി. എസ്. ചെയർപേഴ്‌സൺ ബിന്ദു സി. ടി, വൈസ് ചെയർപേഴ്‌സൺ റീന, ജില്ലാ മിഷൻ പ്രതിനിധികളായ നാരായണൻ, ഷംസിന എന്നിവർ ആശംസകൾ നേർന്നു. രശ്മി കെ. യു. നന്ദി പറഞ്ഞു.
