KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ അനക്‌സ് കെട്ടിടവും പരിസരവും സൗന്ദര്യ വൽക്കരിക്കുന്നു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ പുതിയ ബസ് സ്റ്റാന്റിലെ അനക്സ് ബിൽഡിംഗ് സൗന്ദര്യവൽക്കരണ പദ്ധതികൾക്ക് ഉടൻ തുടക്കമാവും. ഇതിന്റെ ഭാഗമായി എ.സി.പി .ബോർഡുകൾ സ്ഥാപിച്ച് ബിൽഡിംഗ പെയിന്റിംഗ് ഒറ്റകളർ ആക്കാനാണ് പദ്ധതി ബിൽഡിംഗിങ്ങിലെ മുഴുവൻ കച്ചവട സ്ഥാപനങ്ങൾക്കും ഒരേ തരത്തിലുള്ള ബോർഡുകൾ’ ബിൽഡിംങ്ങിനു സമീപത്തെ ഹൈമാസ്റ്റ് വിളക്ക് കാൽ റൗണ്ടപ്പ് ചെയ്ത് മനോഹരമാക്കും. നിലവിൽ
ബിൽഡിംഗ് പരിസരത്തെ പാർക്കിംഗ് ഒഴിവാക്കി ടൈൽ പാകി മനോഹരമായ ഇരിപ്പിടം സ്ഥാപിക്കുംകൂടാതെ പ്രത്യേക ശൗചാലയവും നിർമ്മിക്കും.

നിലവിൽ അനക്സ് കെട്ടിടത്തിൽ ശൗചാലയമില്ലായിരുന്നു. നഗരസഭയ്ക്ക് യാതൊരു വിധ പണചിലവില്ലാത്ത രീതിയിലാണ് സൗന്ദര്യവൽക്കരണത്തിപ്രവർത്തികൾ ചെയ്യുന്നത്. വി.ആർ.ആൻഡ് ഔട്ട് ഡോർ മീഡിയ ആണ് പദ്ധതി നടപ്പാക്കുന്നത്‌ . ഫെബ്രുവരി 15 ഓടെ പ്രവർത്തികൾ ആരംഭിച്ച് മാർച്ച് 30 ഓടെ പൂർത്തീകരിക്കാനാണ് പദ്ധതി. സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നഗരസഭ കച്ചവടക്കാരുടെ യോഗം വിളിച്ചു ചേർത്തിരുന്നു. അനക്സ് ബിൽഡിങ്ങിനു മുൻവശമാണ് നഗരത്തിലെത്തുന്ന ബൈക്കുകൾ പാർക്ക് ചെയ്യുന്നത്. നഗരസഭാ ടൗൺ ഹാളിനു സമീപത്തെ ഓട്ടോ പാർക്ക് അവിടെ നിന്നും മാറ്റാനും പദ്ധതിയുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *