KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭയുടെ തീവ്ര ശുചീകരണ യജ്ഞം ആരംഭിച്ചു

കൊയിലാണ്ടി: ആരോഗ്യ സുരക്ഷക്ക് മാലിന്യമുക്ത പ്രദേശം എന്ന സന്ദേശമുയര്‍ത്തി നഗരസഭ തീവ്ര ശുചീകരണ യജ്ഞം ആരംഭിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ നഗരത്തില്‍ നഗരസഭാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു.  സ്ഥിരംസമിതി ചെയര്‍മാന്‍ വി. സുന്ദരന്‍ അധ്യക്ഷത വഹിച്ചു.
നഗരസഭ സ്റ്റാന്ർറിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ.ഷിജു, വി.കെ.അജിത, കൌൺസിലർമാരായ എം.സുരേന്ദ്രന്‍, എം. പി. സ്മിത, പി.കെ.രാമദാസ്, കെ. കെ. ചന്ദ്രിക, കെ.സ്മിത, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.അബ്ദുള്‍ മജീദ്, ജെ.എച്ച്.ഐ.മാരായ കെ.എം.സുബൈര്‍, ഷീന, മനോജ് എന്നിവര്‍ നേതൃത്വം നല്‍കി.  ഞായറാഴ്ച എല്ലാ വാര്‍ഡുകളിലും കൗണ്‍സിലര്‍മാരുടെയും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ശുചീകരണം നടക്കും.
Share news

Leave a Reply

Your email address will not be published. Required fields are marked *