കൊയിലാണ്ടി നഗരസഭയിൽ പെൻഷൻ അദാലത്ത് മെയ് 18ന്

കൊയിലാണ്ടി: നഗരസഭയിൽ നിന്നും ക്ഷേമ പെൻഷനുകൾ കൈപറ്റുന്നവർക്കുളള പരാതികൾ പരിഹരിക്കുന്നതിനായി മെയ് 18ന് നഗരസഭ ഓഫീസിൽ വെച്ച് പെൻഷൻ അദാലത്ത് സംഘടിപ്പിക്കുന്നു. പെൻഷൻ ഐ.ഡി ലഭിച്ചവരും ഒരു തവണയെങ്കിലും പെൻഷൻ കിട്ടിതുടങ്ങിയവർക്കും മാത്രമേ പരാതികൾ സമർപ്പിക്കാൻ അർഹതയുളളൂ.
പെൻഷൻ ഐ.ഡി, ആധാർ എന്നിവ സഹിതം വേണം പരാതികൾ സമർപ്പിക്കാൻ. മെയ് 15 വരെ മാത്രമേ പരാതികൾ സ്വീകരിക്കുകയുളളൂ എന്ന് മുൻസിപ്പൽ സെക്രട്ടറി അറിയിച്ചു.

