കൊയിലാണ്ടി നഗരസഭയില്‍ കേരളോത്സവം തുടങ്ങി

കൊയിലാണ്ടി: നഗരസഭയില്‍ കേരളോത്സവത്തിന് അരങ്ങുണര്‍ന്നു. കെ.ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ വി. കെ. പത്മിനി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എന്‍. കെ. ഭാസ് കരന്, വി. സുന്ദരന്‍, കൗൺസിലർ വി. പി. ഇബ്രാ ഹിംകുട്ടി, എച്ച്.ഐ. എം. മജീദ്, ജെ.എച്ച്.ഐ. എം. കെ.സുബൈര്‍, യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ മിഥുന്‍ദാസ് എന്നിവര്‍ സംസാരിച്ചു.
നഗരസഭാംഗം ഗോഗുല്‍ദാസ് സ്വാഗതവും കെ.രാജന്‍ നന്ദിയും പറഞ്ഞു. കാലത്ത് രചനാ മത്സരങ്ങളും വൈകുന്നേരം ഘോഷയാത്രയും നടന്നു.
