KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരമധ്യേ കാറിടിച്ച് യുവാവ് മരിച്ചു

കൊയിലാണ്ടി: താലൂക്കാശുപത്രിക്ക് മുൻവശം റോഡിന് കുറുകെ കടക്കുകയായിരുന്ന കൊല്ലം വളപ്പിൽ മുസ്തഫ (42) കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറിടിച്ച് മരിച്ചു. ഗുരുതരമായി പരിക്കേറ്റ മുസ്തഫയെ താലൂക്കാശുപത്രിയി്ൽ പ്രാഥമിക ചികിത്സ നൽകി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുവഴിയാണ് മരിച്ചത്. ഇന്നലെ രാത്രി 8 മണിയോട്കൂടിയായിരുന്നു സംഭവം.

പരേതനായ കൊല്ലം വളപ്പിൽ മുഹമ്മദിന്റെ മകനും ഗായകൻ കൊല്ലം ഷാഫിയുടെ സഹോദരനുമാണ്. ഉമ്മ: സുഹറ. ഭാര്യ: മുബീന. മക്കൾ; ആദിൽ, മജ്ഷാന. സഹോദരങ്ങൾ: സൗദ, സഫൂറ, ഷാഫി.

Share news

Leave a Reply

Your email address will not be published. Required fields are marked *