കൊയിലാണ്ടി ദേശീയപാതയിൽ ഗതാഗത ക്രമീകരണം
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രകാളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ദേശീയപാതയിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. ശനി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് 1 മണി മുതൽ രാത്രി 11 മണി വരെയാണ് ക്രമീകരണം ഏർപ്പെടുത്തിയത്.
കോഴിക്കോട് നിന്നു വടകര ഭാത്തേക്ക് പോകേണ്ട വാഹനങ്ങൾ പാവങ്ങാട്, അത്തോളി, പേരാമ്പ്ര വഴിയും, വടകര ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ പയ്യോളി, പേരാമ്പ്ര വഴി അത്തോളി, പാവങ്ങാട് വഴി പോകണം. വടകര ഭാഗത്തു നിന്നും കൊയിലാണ്ടിയിലെക്ക് വരുന്ന ബസ്സുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കൊല്ലം, ചിറക്ക് സമീപത്തു നിന്നും തിരിക്കണം, കോഴിക്കോട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ കൊല്ലം പെട്രോൾ പമ്പിനടുത്ത് നിന്നും തിരിച്ചു പോകണം.

