കൊയിലാണ്ടി ദേശീയപാതയിലെ ഓവുചാലിന് മുകളില്‍ സ്ഥാപിച്ച സ്ലാബ് തകര്‍ന്നു

കൊയിലാണ്ടി: ദേശീയപാതയിലെ ഓവുചാലിന് മുകളില്‍ സ്ഥാപിച്ച സ്ലാബ് തകര്‍ന്നു. പഴയ ബസ് സ്റ്റാന്‍ഡില്‍നിന്ന് കൊയിലാണ്ടി മേല്‍പ്പാലം റോഡിലേക്ക് പ്രവേശിക്കുന്നിടത്ത് സ്ഥാപിച്ച സ്ലാബാണ് മാസങ്ങളായി തകര്‍ന്നു കിടക്കുന്നത്.
സ്ലാബ് മാറ്റി അപകടഭീഷണി ഒഴിവാക്കാന്‍ ദേശീയപാത അധികൃതര്‍ തയ്യാറാവുന്നില്ല. നിരന്തരം വാഹനങ്ങള്‍ കടന്നുപോകുന്ന സ്ഥലമാണിത്.

