KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി താലൂക്ക് ആശുപത്രി 28ന് ഉൽഘാടനം ചെയ്യും

കൊയിലാണ്ടി: താലൂക്ക് ആശുപത്രി ആറു നില കെട്ടിടത്തിന്റെ ഉൽഘാടനം 28ലേക്ക് മാറ്റി. മുഖ്യമന്ത്രി പിണറായി വിജയൻ 27 ന്ഉൽഘാടനം ചെയ്യുമെന്ന് പറഞ്ഞെങ്കിലും മുഖ്യമന്ത്രിയുടെ അസൗകര്യമാണ് ഉൽഘാടനം മാറ്റിയത്. 28 ന് കാലത്ത് 9.30 ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ ഉൽഘാടനം ചെയ്യുമെന്ന് കെ. ദാസൻ എം.എൽ.എ.അറിയിച്ചു.

പുതിയ കെട്ടിടത്തിലേക്കാവശ്യമായ  വൈദ്യുതി കണക്ഷൻ അടുത്ത ദിവസം ലഭിക്കും. ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന പ്രവർത്തനം അവസാന ഘട്ടത്തിലാണ്. ഇത് സ്ഥാപിച്ച് കഴിഞ്ഞാൽ അടുത്ത ദിവസം തന്നെ കണക്ഷൻ കൊടുക്കാൻ സാധിക്കും. വാർഡുകളിലേക്കാവശ്യമായ ഫർണിച്ചറകുകൾ എത്തിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞഞ ദിവസം 150 കട്ടിലുകളും, കിടക്കകളുമാണെത്തിയത്. നഗരസഭ വാർഡുകൾ സജ്ജജമാക്കാൻ 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഉടൻൻ വൈദ്യുതി കണക്ഷൻ ലഭിക്കുന്ന മുറയ്ക്ക് ലിഫ്റ്റിന്റെ അവസാനഘട്ടപ്രവർത്തനം തുടങ്ങാൻ സാധിക്കും.

അടിസ്ഥാാന സൗകര്യങ്ങൾ ഒന്നൊന്നായിഒരുക്കുന്ന തിരക്കിലാണ് അധികൃതർ. 19 കോടി രൂപ ചിലവഴിച്ചാണ് പുതിയ ആറ് നില കെട്ടിടം പണി പൂർത്തിയാക്കിയത്.  കൊയിലാണ്ടിയിലെ ജനങ്ങളുടെ ഏറെ കാലത്തെ ആഗ്രഹമാണ് പൂർത്തിയാവുന്നത്. ദിവസവും രണ്ടായിരത്തിനും മൂവായിരത്തിതിനുമിടയിൽ രോഗികളാണ് ചികിൽസ തേടി എത്തുന്നത്. പരിമിതമായ സൗകര്യം മാത്രമാണ് ഇപ്പോൾ ഉള്ളത്. പുതിയ കെട്ടിടം തുറന്നു കൊടുക്കുന്നതോടെ രോഗികൾക്ക് ഏറെ ആശ്വാസകരമാവും.

Advertisements

ഉദ്ഘാടനത്തിനു മുമ്പ് തന്നെ എല്ലാ പ്രവർത്തികളുംപൂർത്തിയാക്കാനുളള ഒരുക്കത്തിലാണ് നഗരസഭയും ആശുുപത്രി അധികൃതരും. കെ.ദാസൻ എം.എൽ.എ.യുടെെ ഫണ്ടിൽ നിിന്നും ആവശ്യമായ തുക അനുവദിച്ചിട്ടുണ്ട്. ആശുപ ത്രിയുടെ ചുറ്റുമതിൽ പുതിക്കി പണിയാൻ എം.എൽ.എ.ഫണ്ടിൽ നിന്നും 50 ലക്ഷവും അനുവദിച്ചിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *