കൊയിലാണ്ടി താലൂക്ക് ആശുപത്രി കെട്ടിടം ഉടൻ ഉദ്ഘാടനം ചെയ്യണം: ജനതാദള്‍ (യു)

പയ്യോളി: പണിപൂര്‍ത്തീകരിച്ചിട്ട് ഒരുവര്‍ഷം കഴിഞ്ഞിട്ടും കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം തുറന്നു പ്രവര്‍ത്തിപ്പിക്കാത്തതില്‍ ജനതാദള്‍ (യു) കൊയിലാണ്ടി നിയോജകമണ്ഡലം കൗണ്‍സില്‍ യോഗം പ്രതിഷേധിച്ചു.
മഴക്കാലരോഗങ്ങള്‍ കാരണം രോഗികള്‍ നിന്നുതിരിയാന്‍ ഇടമില്ലാതെ വിഷമിക്കുകയാണ്. വേണ്ടത്ര ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ രോഗികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് വേറെയും. ആശുപത്രി കെട്ടിടം തുറക്കാന്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സംസ്ഥാന സെക്രട്ടറി കെ. ശങ്കരന്‍ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് ബാബു കുളൂര് അധ്യക്ഷത വഹിച്ചു. മനയത്ത് ചന്ദ്രന്‍, എം.പി. ശിവാനന്ദന്‍, രാമചന്ദ്രന്‍ കുയ്യണ്ടി, ആര്‍.എന്‍. രഞ്ജിത്ത്, എം.കെ. പ്രേമന്‍, പുനത്തില്‍ ഗോപാലന്‍, കെ.കെ. മധു, പി.ടി. രാഘവന്‍, പി. രാജന്‍ എന്നിവര്‍ സംസാരിച്ചു.

