കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സന്ദർശക സമയത്തിൽ മാറ്റം

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ രോഗികളെ സന്ദർശിക്കുന്നതിനുളള സമയത്തിൽ മാറ്റം വരുത്തി. കാലത്ത് 6 മുതൽ 8 മണി വരെയും, വൈകു4 മുതൽ 6 മണി വരെ സൗജന്യമായും, സന്ദർശക പാസ്സ് മുഖേന ഉച്ചയ്ക്ക് 2 മുതൽ 4 മണി വരെയും, വൈകീട്ട് 6 മുതൽ 8 വരെയുമാക്കി. . ജുലൈ 31 വരെയാണ് ക്രമീകരണമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
