കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ കാരുണ്യ ഫാർമസിക്ക് സർക്കാർ അനുമതി നൽകി

കൊയിലാണ്ടി: രോഗികൾക്ക് ന്യായവിലക്ക് മരുന്നുകൾ ലഭ്യമാക്കുന്നതിന് താലൂക്ക് ആശുപത്രിയിൽ കാരുണ്യ ഫാർമസി ആരംഭിക്കുന്നതിന് സർക്കാരിൽ നിന്ന് അനുമതി ലഭിച്ചു. ആരോഗ്യ കുടുംബക്ഷേമ വകുപ്പാണ്, കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് അനുമതി നൽകിയതെന്ന് എം.എൽ.എ കെ. ദാസൻ അറിയിച്ചു.
തുടർ നടപടികൾക്കായി കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയതായി എം. എൽ. എയും, നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യനും അറിയിച്ചു.

