കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന്

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് കാലത്ത് 11 മണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെ കൊയിലാണ്ടി സ്റ്റേഡിയം പോലീസ് വലയത്തിൽ. പഴുതടച്ചുള്ള സുരക്ഷാ സംവിധാനമാണ് സ്റ്റേഡിയത്തിൽ ഏർപ്പെടുത്തിയത്. വിവിധ സ്റ്റേഷനുകളിൽ നിന്നുമായി 300 ഓളം പോലീസുകാരാണ് സുരക്ഷക്കായി എത്തിയത്.
മൂന്ന് ഡി.വൈ.എസ്.പിമാർക്കാണ് ഇതിന്റെ ചുമതല. ബോംബ് സ്വകാഡ് ബ്ലാക്ക് കമാൻഡോ, ഡോഗ് സ്ക്വാഡ് തുടങ്ങിയ എല്ലാ വിഭാഗങ്ങളും എത്തിയിട്ടുണ്ട്. താലൂക്ക് ആശുപത്രിയിൽ ശിലാഫലകം ഉദ്ഘാടനം ചെയ്ത ശേഷം സ്റ്റേഡിയത്തിലാണ് പൊതുപരിപാടി നടത്തുന്നത്. ശബരിമല വിഷയം ചൂടുപിടിച്ച സാഹചര്യത്തിലാണ് സുരക്ഷാ സംവിധാനങ്ങൾ വർദ്ധിപ്പിച്ചത്.

