കൊയിലാണ്ടി താലൂക്ക് ആശുപത്രി: ട്രോമാകെയറും ഡയാലിസിസ് യൂണിറ്റും ഉടൻ പ്രവർത്തിക്കും

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലേക്ക് അനുവദിക്കപ്പെട്ട ട്രോമാകെയർ, ഡയാലിസിസ് യൂണിറ്റ് എന്നിവയുടെ പ്രവൃത്തികൾ എത്രയും വേഗം പൂർത്തീകരിക്കാൻ തീരുമാനമായി. കെ.ദാസൻ എം.എൽ.എ. താലൂക്ക് ആശുപത്രിയിൽ വിളിച്ചു ചേർത്ത ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും പൊതുമരാമത്ത് വിഭാഗം എഞ്ചിനീയർമാരുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം.
യോഗത്തിൽ നഗരസഭാ ചെയർമാൻ അഡ്വ: കെ.സത്യൻ അധ്യക്ഷനായി. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. സുന്ദരൻ മാസ്റ്റർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജയശ്രീ, ആർ.എം.ഒ. ഡോ.അബ്ദുൾ അസീസ്, പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയർ ഗോകുൽദാസ് , ആശുപത്രി സൂപ്രണ്ട് ഡോ.സച്ചിൻ ബാബു, എന്നിവരെ കൂടാതെ തിരുവനന്തപുരത്തുള്ള കെ.എം.എസ്.സി.എൽ, കെ.എച്ച് ആർ.ഡബ്ല്യൂ എസ് എഞ്ചിനീയർമാരടക്കമുള്ള ഉയർന്ന ഉദ്യോഗസ്ഥരും, പൊതുമരാമത്ത്എഞ്ചിനീയർമാരും പങ്കെടുത്തു.
യോഗം തീരുമാനങ്ങൾ
1. എമർജൻസി & ട്രോമ കെയർ സംവിധാനം ഉത്ഘാടനം ചെയ്യാനിരിക്കുന്ന പുതിയ കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിലും ആയതിന് ആവശ്യമായ (IP) ഇൻ പേഷ്യന്റ് രണ്ടാമത്തെ നിലയിലും സജ്ജീകരിക്കും.
2. ട്രോമാകെയറിന്റെ ഭാഗമായി വരുന്ന സി.ടി.സ്കാൻ പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ സ്ഥാപിക്കും.
3. സി.ടി.സ്കാനിംഗിന് ആവശ്യമായ ഇലട്രിക്കൽ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് എത്രയും വേഗം KM SCL അധികൃതർ PWD ഇലക്ട്രിക്കൽ വിഭാഗത്തിന് കൈമാറണം. ട്രോമാകെയർ സ്ഥാപിക്കാനുള്ള ഉത്തരവിൽ തന്നെ ആയതിന് ആവശ്യമായ പ്രവൃത്തികൾ ചെയ്യുന്നതിനായി PWD ക്ക് 65 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
4. സി.ടി.സ്കാനർ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ ഉയർന്ന വൈദ്യുതി പുതിയ ട്രാൻസ്ഫോർമർ സ്ഥാപിച്ച് കണ്ടെത്തും ആയതിനുള്ള തുകയും PWD ക്ക് കൈമാറിയ ഫണ്ടിൽ നിന്നും വഹിക്കും.
4. അനുവദിക്കപ്പെട്ട ഡയാലിസ് യൂണിറ്റ് 3 മാസത്തിനുള്ളിൻ സ്ഥാപിക്കും.
5. 12 ഡയാലിസിസ് മെഷീനുകളാണ് സ്ഥാപിക്കുന്നത്. പുതിയ കെട്ടിടത്തിന് സമീപത്തുള്ള പഴയ ഒ.പി. ബ്ലോക്കിലാണ് ഡയാലിസിസ് സെന്റർ സ്ഥാപിക്കുന്നത്.
6. ഇത് കൂടാതെ NHM വഴി അനുവദിച്ച 2.5 കോടി രൂപയുടെ ഓപ്പറേഷൻ തിയേറ്ററുകൾ, അനുബന്ധ ഇന്റീരിയർ പ്രവൃത്തികൾ എന്നിവ 2ാം നിലയിൽ സജ്ജീകരിക്കും
മറ്റ് വിവരങ്ങൾ
ട്രോമാകെയർ സംവിധാനം ഒരുക്കാൻ 4.35 കോടി രൂപയാണ് അനുവദിച്ചത്. ഇതിന് ആവശ്യമായ
സിവിൽ, ഇലക്ട്രിക്കൽ പ്രവൃത്തികൾ ചെയ്യാൻ 65 ലക്ഷം രൂപ PWD ക്ക് ഡെപ്പോസിറ്റ് ചെയ്തു കൊണ്ടും പ്രസ്തുത ഉത്തരവിൽ ഉണ്ട്.
ഡയാലിസ് യൂണിറ്റ് സ്ഥാപിക്കാനുള്ള മേൽനോട്ടം വഹിക്കുന്നത്. KHRWS ആണ്. എല്ലാ സജ്ജീകരണങ്ങളും അവർ തന്നെ ഒരുക്കും. അടുത്ത ദിവസം തന്നെ ടെണ്ടർ നടപടികൾ പൂർത്തീകരിക്കും.
ട്രോമാകെയർ സ്ഥാപിക്കുന്നതിന്റെ മേൽനോട്ടം വഹിക്കുന്നത് KM SCL ആണ്.
