കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ താൽകാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ താൽകാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സൈറ്റ് അഡ്മിനിസ്‌ട്രേറ്റര്‍, ലബോറട്ടറി ടെക്‌നീഷ്യന്‍, ലാബ് അസിസ്റ്റന്റുമാര്‍, ഇലക്ട്രീഷ്യന്‍ കം പ്ലംബര്‍, സ്റ്റാഫ് നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, ഇ.സി.ജി. ടെക്‌നീഷ്യന്‍, റേഡിയോഗ്രാഫര്‍മാര്‍, ആംബുലന്‍സ് ഡ്രൈവര്‍, ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നീഷ്യന്‍സ്, സെക്യൂരിറ്റി ജീവനക്കാര്‍ എന്നിവരെയാണ് നിയമിക്കുന്നത്. പി.എസ്.സി. അംഗീകരിച്ച യോഗ്യതയുള്ളവരെയാണ് എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ നിയമിക്കുക. എഴുത്തുപരീക്ഷ 16-ന് നടക്കും. കൂടുതല്‍ വിവരത്തിന് ആശുപത്രി ഓഫീസുമായി ബന്ധപ്പെടണമെന്ന് സൂപ്രണ്ട് അറിയിച്ചു.
