കൊയിലാണ്ടി താലൂക്കാശുപത്രിക്ക് വീൽചെയർ കൈമാറി

കൊയിലാണ്ടി : ഇലക്ട്രിക്‌സിറ്റി എംപ്ലോയീസ് സഹകരണസംഘം നേതൃത്വത്തിൽ താലൂക്കാശുപത്രിയിലേക്ക് വീൽചെയർ സംഭാവനചെയ്തു. അശുപത്രി ഹാളിൽ നടന്ന പരിപാടിയിൽ നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ വീൽചെയർ അധികൃതർക്ക് കൈമാറി. നഗരസഭാ കൗൺസിലർ കെ. വി. സന്തോഷ്, സഹകരണസംഘം സെക്രട്ടറി ജി. കെ. രാജൻ, ആർഎം.ഒ. മറ്റ് ജീവനക്കാർ, സഹകരണ സംഘം പ്രവർത്തകർ
തുടങ്ങിയവർ പങ്കെടുത്തു.
