കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എം.എൽ.എ.യും ജനപ്രതിനിധികളും സന്ദർശിച്ചു

കൊയിലാണ്ടി : താലൂക്കാശുപത്രിയുടെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട് കെ. ദാസൻ എം. എൽ. എ. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ഉൾപ്പെടെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേർത്തു.ആശുപത്രി പരിസരം സന്ദർശിച്ചതിന് ശേഷമാണ് യോഗം ആരംഭിച്ചത്.
ആശുപത്രിയെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തുമെന്ന് എം.എൽ.എ. അറിയിച്ചു. അതിന്റെ ഭാഗമായി ഡയാലിസിസ് സെന്റർ, കാരുണ്യ ഫാർമസി, ട്രോമാ കെയർ യൂണിറ്റ്, സി. ടി. സ്കാൻ, 24 മണിക്കൂറും പ്രവർത്തിപ്പിക്കുന്ന ലാബ് മനോഹരമായ ചുറ്റുമതിൽ എന്നിവ സ്ഥാപിക്കും. അഡ്വ: കെ. സത്യൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. സുന്ദരൻ, താലൂക്കാശുപത്രി സൂപ്രണ്ട് ഡോ: സച്ചിൻബാബു, PWD കെട്ടിട വിഭാഗം എ. എക്സ്. ഇ. അരവിന്ദാക്ഷൻ തുടങ്ങിയവർ പങ്കെടുത്തു,

