കൊയിലാണ്ടി ടൗണിലെ ഡിവൈഡറുകൾ വാഹനമിടിച്ച് തകരുന്നു

കൊയിലാണ്ടി: ട്രാഫിക് പരിഷ്കാരത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരത്തിൽ സ്ഥാപിച്ച ഡിവൈഡറുകൾ ഗതാഗത കുരുക്ക് രൂക്ഷമായ കൊയിലാണ്ടി നഗരത്തിൽ ട്രാഫിക് അഡ്വൈസറി കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ഡിവൈഡറുകൾ സ്ഥാപിച്ചത്. പകുതിയിലധികം ഡിവൈഡറുകളും വാഹനമിടിച്ച് തകർന്നു കഴിഞ്ഞു.
കൃഷ്ണ തിയറ്റർ മുതൽ ജോയിന്റ് ആർ. ടി. ഒ. ഓഫീസ് മുൻവശം വരെ ഡിവൈഡർ സ്ഥാപിക്കാനായിരുന്നു തീരുമാനമെങ്കിലും മതിയായ സ്പോൺസർമാരെ കിട്ടാത്തതിനാൽ താൽകാലികമായി കോടതിക്ക് മുൻവശം മുതൽ ദ്വാരക തിയറ്റർ വരെയാണ് ഇവ സ്ഥാപിച്ചത്.

കഴിഞ്ഞ മാസമാണ് ഇവ സ്ഥാപിച്ചത്. ഇതിൽ പലതും ദിവസങ്ങൾക്കകം വാഹനങ്ങൾ ഇടിച്ച് തകരുകയാണ് രാത്രിയിലാണ് പലപ്പോഴും വാഹനങ്ങൾ ഇടിക്കുന്നത്. റിഫ്ളളക്ടർ ഇല്ലാത്തത് കാരണം ഡിവൈഡറുകൾ കാണാൻ കഴിയുന്നില്ലെന്നാണ് ഡ്രൈവർമാർ പറയുന്നത്. തകരുന്ന ഡിവൈഡറുകൾ പല സ്ഥലത്തും അലക്ഷ്യമായിട്ടിരിക്കുകയാണ്.

