കൊയിലാണ്ടി ജി.എം.എച്ച്.എസ്.ലെ പൂർവ്വ വിദ്യാർത്ഥികൾ ഓത്തുകൂടി

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. മാപ്പിള ഹയർ സെക്കണ്ടറി സ്‌കൂൾ 1991 ലെ എസ്.എസ്.എൽ.സി. ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സംഗമം വേറിട്ട കാഴ്ചയായി. കൊയിലാണ്ടി തക്കാര ഓഡിറ്റോറിയത്തിൽ നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമം നഗരസഭാ കൗൺസിലർ വി.പി. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. ശരീഫ് കരുവാരി അദ്ധ്യക്ഷത വഹിച്ചു. സാജിറ ബീവി സ്വാഗതവും സഅദിയ്യ ഡി. എച്ച്. നന്ദിയും പറഞ്ഞു.
സംഗമത്തോടനുബന്ധിച്ച് സാംസ്‌കാരിക സമ്മേളനം, ഗുരുവന്ദനം, കുടുംബസംഗമം, കലാപരിപാടികൾ എന്നിവ അരങ്ങേറി. അദ്ധ്യാപകരായ വി.വി. ബാലകൃഷ്ണൻ മാസ്റ്റർ, എം.പി. അമ്മോട്ടി മാസ്റ്റർ, പി. കെ. പ്രഭാകരൻ, കെ. രാഘവൻ മാസ്റ്റർ, ഇ. പ്രഭാകരൻ മാസ്റ്റർ, സരോജിനി ടീച്ചർ, ഗോമതി ടീച്ചർ, വി.വി. മൂസ മാസ്റ്റർ, പി. ബാലൻ മാസ്റ്റർ, കെ.പി. അമ്മദ് മാസ്റ്റർ, ഇ.കെ. ബാലൻ മാസ്റ്റർ എന്നിവരെ ആദരിച്ചു. കലാലയ ജീവിതത്തിലെ അനുഭവങ്ങൾ അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കുവെച്ചു.

വിവിധ മേഖലകളിൽ വിജയം കൈവരിച്ച അംഗങ്ങളുടെ കുട്ടികൾക്കുള്ള മൊമന്റോകൾ വിതരണം ചെയ്തു. എ.എം. ഷാജഹാൻ, അനസ് തങ്ങൾ, ഹസീബ്, സിറാജ്, അസ്‌ലം വി. സംസാരിച്ചു. ഗ്ലോബൽ ഏരിയ കോ-ഓർഡിനേറ്റർ സൈനുദ്ദീൻ കെ.ടി.വി., സഫറുള്ള, അഷ്‌റഫ് കുത്ത്, പി.വി. റിയാസ്, ഫൈറൂസ, സജീർ, അനസ് എച്ച്.എം., മുസ്തഫ, റഷീദ് നേതൃത്വം നൽകി.

കൊയിലാണ്ടി ഫിഷിംഗ് ഹാർബർ ഉദ്ഘാടന പരിപാടി വൻ ആഘോഷമാക്കാൻ തീരുമാനിച്ചു

