കൊയിലാണ്ടി ഗേൾസ് സ്‌കൂളിന് സമീപം 75കാരൻ ട്രെയിൻ തട്ടി മരിച്ചു

കൊയിലാണ്ടി: റെയിൽവെ ട്രാക്കിൽ തലകറങ്ങി വീണു. 75 വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു. കൊയിലാണ്ടി കൊല്ലം മുതിരപ്പറമ്പത്ത് മുകുന്ദൻ (75) എന്നയാളാണ് മരണപ്പെട്ടത്. ഗേൾസ് സ്‌കൂളിന് സമീപമായുരുന്നും സംഭവം. മുചുകുന്ന് കോളജിലെ റിട്ട. ജീവനക്കാരൻ ആയിരുന്നു. പന്തലായനിയിലെ ഒരു മരണ വീട്ടിൽ സംബന്ധിച്ചശേഷം വീട്ടിലേക്ക് തിരിച്ച് പോകുംവഴി റെയിൽവെ ട്രാക്കിലെത്തിയ സമയത്ത് ഷുഗർ കുറഞ്ഞതിനെതുടർന്ന് തല കറങ്ങി വീണാതാണെന്നാണ് അനുമാനം. നിർത്തിയിട്ട ട്രെയിനിലെ യാത്രക്കാരും തലകറങ്ങി വീഴുന്നത് കണ്ടാതായി സാക്ഷ്യപ്പെടുത്തുന്നു.
കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി അനന്തര നടപടികൾക്ക് ശേഷം മൃതദേഹം താലൂക്കാശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: സുധാലക്ഷ്മി. മക്കൾ: ധന്യ, രമ്യ, സൌമ്യ. മരുമക്കൾ: ഷിബു, കബീർദാസ്, വിനോദ്. മൃതദേഹം പോസ്റ്റ്മോർട്ട്തതിന്ശേഷം വീട്ടുവളപ്പിൽ സംസ്ക്കരിക്കും.


