KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഗവ: ഹോമിയോ ആശുപത്രിയിൽ പാലിയേറ്റീവ് കെയർ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: നഗരസഭ താലൂക്ക് ഹോമിയോ ആശുപത്രിയിൽ പുതുതായി ആരംഭിച്ച പെയിൻ ആന്റ് പാലിയേറ്റീവ് കെയർ യൂണിറ്റ് നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റൽ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: കവിതാ പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ശ്രീജ റാണി, എം. സുരേന്ദ്രൻ, കെ.വി സുരേഷ്, ഡോ: പ്രീത, ഡോ: വിവേക് തുടങ്ങിയവർ സംസാരിച്ചു. നഗരസഭ ആരോഗ്യ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ വി. സുന്ദരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *