KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടി സ്‌കൂളിന് വേണ്ടി നിർമ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം മന്ത്രിമാരായ സി. രവീന്ദ്രനാഥും, ടി. പി. രാമകൃഷ്ണനും ചേർന്ന് നിർവ്വഹിച്ചു

കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടി സ്‌കൂളിന് വേണ്ടി നിർമ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം മന്ത്രിമാരായ സി. രവീന്ദ്രനാഥും, ടി. പി. രാമകൃഷ്ണനും ചേർന്ന് നിർവ്വഹിച്ചു. സംസ്ഥാന സർക്കാറിന്റെ വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കിഫ്ബിയിൽ നിന്നും അനുവദിച്ച 5 കോടി രൂപയും കെ. ദാസൻ എം.എൽ.എ.യുടെ ആസ്ഥിവികസന ഫണ്ടിൽ നിന്ന് അനുവദിച്ച 1.38 കോടി രൂപയും ചിലവഴിച്ചാണ് ഇരു കെട്ടിടങ്ങളും നിർമ്മിച്ചത്. ഇന്ന് രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിൽ രാഷ്ട്രീയ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ നിരവധി പ്രമുഖരും മന്ത്രിമാർക്കൊപ്പം ചടങ്ങിൽ പങ്കെടുത്തു.

സംസ്ഥാനത്തെ സ്‌കൂളുകളുടെ വികസനത്തിന് എത്രപണം ചിലവഴിക്കാനും സർക്കാർ തയ്യാറാണെുന്നും അതാതിടങ്ങളിലെ ആവശ്യം ജനപ്രതിനിധികൾ സമയബന്ധിതമായി ഉയിക്കാൻ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ പദ്ധതി പ്രവർത്തനങ്ങൾ കൃത്യമായി നടപ്പിലാക്കുന്ന അഞ്ചാമത്തെ വിദ്യാലയമാണ് കൊയിലാണ്ടി എന്നതിൽ അഭിമാനം തോനുന്നു എന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരളത്തെ ലോകത്തിന്റെ നെറുകയിലേക്ക് എത്തിച്ച വിദ്യാഭ്യാസ പരിഷ്‌ക്കാരം തകർക്കുവാനുള്ള ശ്രമമാണ് ചിലർ നടത്തുന്നത്. സുൽത്താൻബത്തേരിയിലുണ്ടായ സംഭവം ആവർത്തിക്കാൻ പാടില്ലാത്തതാണെന്നും അതിന്റെ ചുവട് പിടിച്ച് പൊതുവിദ്യാലയം തകർക്കാൻ ചിലർ നടത്തുന്ന ശ്രമങ്ങൾ അനുവദിക്കരുതെന്നും മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞ്. മന്ത്രിയുടെ വാക്കുകൾ നിറഞ്ഞ കൈയ്യടിയോടെയാണ് സദസ്സ് സ്വീകരിച്ചത്.

Advertisements

അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൻ്റെ ഉദ്ഘാടനം പ്രൊഫസർ സി. രവീന്ദ്രനാഥും, അക്കാദമിക്ക് ബ്ലോക്കിൻ്റെ ഉദ്ഘാടനം എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവ്വഹിച്ചു. അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കുന്ന നമ്മുടെ സ്‌കൂളിൽ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന വേളയിൽ എല്ലാവരും സന്തോഷവന്മാരാണ്. എാന്നാൽ ഈ മുഹൂർത്തത്തിൽ വിഷം ഉറ്റിക്കാൻ ചിലർ നടത്തിയ ശ്രമത്തെ മന്ത്രി അപലപിച്ചു. അത്തരക്കാർ ആത്മപരിശോധന നടത്തണമെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി സംസാരിച്ചുകൊണ്ടിരിക്കെ കരിങ്കൊടിയുമായി പ്രതിഷേധിച്ച് ചടങ്ങ് അലങ്കോലമാക്കാൻ ചിലർ നടത്തിയ ശ്രമത്തിനെതിരെയായിരുന്നു മന്ത്രി ടി.പി. യുടെ പരാമർശം.

നേരത്തെ മന്ത്രിമാരെ എൻ.സി.സി, എസ്.പി.സി, ജെ.ആർ.സി കേഡറ്റുകളുടെ സാന്നിദ്ധ്യത്തിൽ  സംഘാടകസമിതി ഭാരവാഹികൾ വേദിയിലേക്ക് സ്വീകരിച്ചാനയിച്ചു.  കൊയിലാണ്ടി എം.എൽ.എ. കെ. ദാസൻ ചടങ്ങിൽ അദ്ധ്യക്ഷതവഹിച്ചു. നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ സ്വാഗതവും ജില്ലാ വിദ്യാഭ്യാ കോ. ഓഡിനേറ്റർ  ബി. മധു റിപ്പോർട്ടും അവതരിപ്പിച്ചു.

മുൻ എം.എൽ.എ. പി. വിശ്വൻ മാസ്റ്റർ, നഗരസഭാ വൈസ് ചെയർപേഴ്സൺ വി.കെ. പത്മിനി, വിദ്യാഭ്യാ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു, കൌൺസിലർമാരായ വി.കെ. സുരേഷ്, വി.പി. ഇബ്രാഹിംകുട്ടി, വിദ്യാഭ്യാസ ഉപ ഡയറക്ടർ വി.പി. മിനി, ജില്ലാ വിദ്യഭ്യാസ ഓഫീസർ കെ.കെ. മനോഹർ ജവഹർ, പി.ടി.എ. പ്രസിഡണ്ട് അഡ്വ. പി. പ്രശാന്ത്, വി.എച്ച.എസ്.സി. പ്രിൻസിപ്പാൾ ബിജേഷ് ഉപ്പാലക്കൽ, ഹെഡ്മിസ്ട്രസ് ഉഷാകുമാരി എന്നിവർ സംസാരിച്ചു.

വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.കെ. ചന്ദ്രൻ, വി.വി. സുധാകരൻ, ഇ.കെ. അജിത്ത്, അഡ്വ. ടി.കെ.രാധാകൃഷ്ണൻ, ഇ.എസ്. രാജൻ, സി. സത്യചന്ദ്രൻ, കെ. ബാലകൃഷ്ണൻ മാസ്റ്റർ, എൻ.വി.വത്സൻ മാസ്റ്റർ, യു.കെ. ചന്ദ്രൻ, ടി. ശോഭ, കെ.ടി. രാജൻ, അഭയ കൃഷ്ണ എന്നിവർ സംബന്ധിച്ചു. പ്രിൻസിപ്പാൾ പി. വത്സല നന്ദിപറഞ്ഞു.

 

Share news

Leave a Reply

Your email address will not be published. Required fields are marked *