കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ എസ്.പി.സി.ക്യാമ്പ് തുടങ്ങി

കൊയിലാണ്ടി: ഗവ: വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കാഡറ്റ് ക്യാമ്പ് ആരംഭിച്ചു. വടകര അഡ്മിനിസ്ട്രേഷൻ ഡി.വൈ.എസ്.പി. എൻ.കെ. പ്രേമദാസ് ഉൽഘാടനം ചെയ്തു. സി. ജയരാജ് അദ്ധ്യക്ഷനായിരുന്നു. വികസന സമിതി കൺവീനർ യു.കെ.ചന്ദ്രൻ ആശംസകൾ നേർന്നു. ഹെഡ്മാസ്റ്റർ സി.കെ. വാസു സ്വാഗതവും, പി. പ്രമോദ് നന്ദിയും പറഞ്ഞു.
