കൊയിലാണ്ടി ഗവ: മാപ്പിള ഹയർസെക്കണ്ടറി സ്ക്കൂളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിച്ചു

കൊയിലാണ്ടി: ഗവ: മാപ്പിള ഹയർസെക്കണ്ടറി സ്ക്കൂളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിച്ചു. നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ. ഷിജു, വി.പി ഇബ്രാഹിംകുട്ടി, അഷ്റഫ് കോട്ടക്കൽ, എൻ.എൻ സലിം, പ്രിൻസിപ്പൽ സുരേഷ് കുമാർ സി.ആർ, ഹെഡ്മിസ്ട്രസ് കെ.അജിത, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ബീന തുടങ്ങിയവർ സംസാരിച്ചു.
