കൊയിലാണ്ടി ഗവ: ഗേള്‍സ് സ്കൂളില്‍ മില്‍മ ബൂത്ത് ആരംഭിച്ചു

കൊയിലാണ്ടി: ഗവ : ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ മില്‍മ ബൂത്ത് ആരംഭിച്ചു. ആരോഗ്യത്തിന് ദോഷകരമായ ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ പിടിയില്‍ നിന്നും വിദ്യാര്‍ഥികളെ സംരക്ഷിച്ച്, ആരോഗ്യപ്രദമായ ഭക്ഷ്യവസ്തുക്കള്‍ വിദ്യാര്‍ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ മില്‍മയുടെ സഹകരണത്തില്‍ പി.ടി.എ.യുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച മില്‍മ ബൂത്ത് നഗരസഭ ചെയര്മാന് അഡ്വ: കെ. സത്യന് ഉദ്ഘാടനം ചെയ്തു.
നഗരസഭാംഗം പി.എം. ബിജു അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സ്തിരംസമിതി ചെയര്മാന് വി. സുന്ദരന്‍, പി.ടി.എ. പ്രസിഡണ്ട് എ. സജീവ് കുമാര്‍, പ്രധാനാധ്യാപകന് മൂസ്സ മേക്കുന്നത്ത്, എം.കെ. ചന്ദ്രന്, രാഗേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
