കൊയിലാണ്ടി ഗവ: ഐ.ടി.ഐ വര്‍ക്ക് ഷോപ്പ് കെട്ടിടത്തിന്റെ ശിലാ സ്ഥാപനം നിര്‍വ്വഹിച്ചു

കൊയിലാണ്ടി> കൊയിലാണ്ടി നിയോജക മണ്ഡലം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 30 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മിക്കുന്ന ഐ.ടി.ഐ വര്‍ക്ക്ഷോപ്പ് കെട്ടിടത്തിന്റെ ശിലാ സ്ഥാപനം എം.എല്‍.എ കെ ദാസന് നിര്‍വ്വഹിച്ചു. കൊയിലാണ്ടി ഐ.ടി.ഐ അങ്കണത്തില്‍ വച്ച് നടന്ന ചടങ്ങില്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് കെ.ഷിജുമാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭ ചെയര്മാന് അഡ്വ: കെ സത്യന് ആര്‍ട്സ് ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും നടത്തി. ചടങ്ങില്‍ നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ദിവ്യ ശെല്‍വരാജ്, നഗരസഭ കൗണ്‍സിലര്‍മാരായ കെ ബിനില, എ.കെ വീണ, മുന്‍ കൗണ്‍സിലര്‍ പി.കെ ഇസ്മായില്‍, രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് വി.എം സിറാജ് എ.പി രാമചന്ദ്രന്, ട്രെയിനിംഗ് ഇന്‍സ്പെക്ടര്‍ എ. കൃഷ്ണകുമാര്‍, ഐ.എം.സി ചെയര്മാന് പി.ടി ഭാസി, കോഴിക്കോട് ഐ.ടി.ഐ വൈസ് പ്രിന്‍സിപ്പള്‍ പി.ഡി മുരളീധരന്, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഗവ: ഐ.ടി.ഐ പ്രിന്‍സിപ്പള്‍ ആമുഖ പ്രസംഗം നടത്തി. പി.ടി.എ പ്രസിഡന്റ് പി.എന്‍ അശോകന് സ്വാഗതവും ഗവ: ഐ.ടി.ഐ ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍ വി. സിന്ദു നന്ദിയും പറഞ്ഞു.
